സുരേഷ് ഗോപിയുടെ കാവൽ കേരളത്തിൽ 220 സ്‌ക്രീനുകളിൽ

 

സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത കാവൽ നാളെ തിയേറ്ററുകളിലെത്തും. കേരളത്തിൽ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വേഷമിടുന്ന ആക്ഷൻ ക്രൈം ത്രില്ലറാണ് ഈ ചിത്രം. തമ്പാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
രഞ്ജി പണിക്കരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, രാജേഷ് ശർമ, കിച്ചു ടെല്ലസ്, കണ്ണൻ രാജൻ പി. ദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിഖിൽ എസ്. പ്രവീൺ. എഡിറ്റിംഗ് മൻസൂർ മുത്തൂട്ടി. ബി.കെ. ഹരി നാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം നൽകുന്നു. 

Latest News