സൽമാൻ ഖാന്റെ ആന്റിം റിലീസ് നാളെ

സത്യസന്ധനായ പോലീസ് ഓഫീസറുടെ വേഷത്തിൽ സൽമാൻ ഖാൻ എത്തുന്ന ആന്റിം ദി ഫൈനൽ ട്രൂത്ത് നാളെ വേൾഡ്‌വൈഡ് റിലീസിന്. മഹേഷ് മഞ്ജ്‌രേക്കർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സൽമാൻ ഖാൻ ഫിലിംസാണ്.
2018 ൽ റിലീസ് ചെയ്ത മറാത്തി ചിത്രം മുൽഷി പട്ടേണിന്റെ ഹിന്ദി പതിപ്പാണ് ആന്റിം. പുനെക്ക് സമീപം മുൽഷി എന്ന സ്ഥലത്ത് നടന്ന ഗുണ്ടകളുടെ തേർവാഴ്ചയുടെയും ജീവിതം വഴിമുട്ടിയ കർഷകർ ക്രിമിനലുകളെ സഹായിക്കാൻ നിർബന്ധിതരായതിന്റെയും യഥാർഥ സംഭവ കഥയയാണ് മുൽഷി പട്ടേണിലേത്. 
സത്യസന്ധനായ സിക്ക് പോലീസ് ഓഫീസർ രജ്‌വീർ സിംഗും (സൽമാൻ ഖാൻ) ഗുണ്ടാ തലവൻ രാഹുലിയയും (ആയുഷ് ശർമ) തമ്മിലുള്ള പോരാണ് ആന്റിം ദി ഫൈനൽ ട്രൂത്തിൽ. മഹിമ മക്വാനയാണ് നായിക. ജിഷു സെൻഗുപ്ത, നിക്തിൻ ധീർ, ഉപേന്ദ്ര ലിമായെ, സായാജി ഷിൻഡെ തുടങ്ങിയവർക്കൊപ്പം സംവിധായകൻ മഹേഷ് മഞ്ജ്‌രേക്കറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു ഗാന രംഗത്തിൽ മാത്രം വരുൺ ധവാനും വുലുഷ്‌ക ഡിസൂസയും എത്തുന്നു. 

Latest News