പാലക്കാട്- തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നവജാത ശിശു മരിച്ചതിനു പിന്നാലെ കുഞ്ഞിന്റെ അമ്മയും മരിച്ചു.
അട്ടപ്പാടി കുറവന്‍കണ്ടി സ്വദേശി ബാലകൃഷ്ണന്റെ ഭാര്യ തുളസി (23)യാണ് മരിച്ചത്. തുളസിയുടെ കുഞ്ഞ് രണ്ട് ദിവസം മുന്‍പാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍വെച്ച് മരിച്ചത്.
പ്രസവ വേദനയെ തുടര്‍ന്ന് ഈ മാസം 20നാണ് തുളസിയെ കോട്ടത്തറ ഗവ.സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ഉടന്‍ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
അബോധാവസ്ഥയിലായിരുന്ന യുവതി ഇന്ന് രാവിലെയാണ് മരിച്ചത്. സിക്കിള്‍ സെല്‍ അനീമിയ രോഗത്തിന് ചികിത്സയിലായിരുന്നു.






