വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

ന്യൂദല്‍ഹി- വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മൂന്ന് കര്‍ഷിക നിയമങ്ങള്‍
അസാധുവാക്കുന്ന ബില്ലിന്  അംഗീകാരം നല്‍കിയത്.
കര്‍ഷക രോഷത്തിനിടയാക്കിയ മൂന്ന് നിയമങ്ങളും റദ്ദാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
 29 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ അജണ്ടയില്‍ കാര്‍ഷിക നിയമങ്ങള്‍ അസാധുവാക്കല്‍ ബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പാര്‍ലമെന്റ് സമ്മേളനത്തില്‍ മൂന്ന് നിയമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള കൃത്യമായ തീയതികള്‍ കൃഷി മന്ത്രാലയം ആലോചിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.

കര്‍ഷക നിയമവിരുദ്ധ സമരങ്ങളുടെ വാര്‍ഷികം  ആചരിക്കുന്നതിനായി നവംബര്‍ 29 ന് പാര്‍ലമെന്റിലേക്ക്  മാര്‍ച്ച് നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് 20 കര്‍ഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം) വ്യക്തമാക്കിയിട്ടുണ്ട്.

 

Latest News