Sorry, you need to enable JavaScript to visit this website.

സമാധാനമാണ് വലുത്, ഇനി കല്യാണമേ വേണ്ട-  മേഘ്‌ന വിന്‍സന്റ്

ദുബായ്- വിവാഹത്തിനും വിവാഹ മോചനത്തിനും ശേഷം സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന 'മിസിസ് ഹിറ്റ്‌ലര്‍' എന്ന പരമ്പരയിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി മേഘ്‌ന വിന്‍സെന്റ്. ഒരു അഭിമുഖത്തില്‍ തന്റെ വിവാഹത്തെക്കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വീണ്ടും വിവാഹിതയാകുമോ എന്ന ചോദ്യത്തിന് ഉടനെയൊന്നും വിവാഹമില്ലെന്ന് ആയിരുന്നു മേഘ്‌നയുടെ മറുപടി.
ജീവിതത്തില്‍ സമാധാനമാണ് തനിക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്നാണ് താരത്തിന്റെ നിലപാട്. ഇപ്പോഴത്തെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്താണെന്ന ചോദ്യത്തിന് 'സിംഗിള്‍' ആണെന്നും 'നോ റെഡി ടു മിംഗിള്‍' ആണെന്നും ചിരിച്ചുകൊണ്ട് മേഘ്‌ന പറഞ്ഞു. ലവ് മാര്യേജ് ആണോ അറേഞ്ച്ഡ് മാര്യേജ് ആണോ നല്ലതെന്ന ചോദ്യത്തിന് ഏതാണെങ്കിലും സമാധാനമായി ജീവിച്ചാല്‍ മതിയെന്ന് ആയിരുന്നു മേഘ്‌നയുടെ മറുപടി.
ജീവിതത്തില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യം എന്താണെന്ന് ചോദിച്ചപ്പോള്‍ 'ഒരു കാര്യവും മറക്കരുത്' എന്നായിരുന്നു മേഘ്‌നയുടെ മറുപടി. ജീവിതത്തില്‍ സംഭവിച്ചത് നമ്മളെ നമ്മളാക്കിയ കുറേ കാര്യങ്ങളാണ്. അതൊക്കെ മറന്നാല്‍ നമ്മള്‍ നമ്മളല്ലാതായി പോകുമെന്നും ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങളില്‍ നിന്ന് പാഠം പഠിക്കണമെന്നും മേഘ്‌ന പറഞ്ഞു. ചിലത് നമ്മുടെ തെറ്റുകളാകാം, അതൊന്നും മറക്കേണ്ടതില്ല. അതില്‍ നിന്ന് നല്ലത് ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും മേഘ്‌ന പറഞ്ഞു.

Latest News