ബന്ന ചേന്ദമംഗല്ലൂരിനെ ഖത്തറില്‍ ആദരിച്ചു

ദോഹ-വിജയമന്ത്രങ്ങള്‍, കഥാശ്വാസം തുടങ്ങിയ ശ്രദ്ധേയമായ മലയാളം പോഡ്കാസ്റ്റുകളിലൂടെ സഹൃദയ ശ്രദ്ധ നേടിയ അധ്യാപകനും കലാകാരനുമായ ബന്ന ചേന്ദമംഗല്ലൂരിനെ ഖത്തറിലെ ഇന്ത്യന്‍ സമൂഹം ആദരിച്ചു.

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഐ.സി.സി. പ്രസിഡണ്ട് പി.എന്‍ ബാബുരാജന്‍, അക്കോണ്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍ എന്നിവര്‍ ബന്ന ചേന്ദമംഗല്ലൂരിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ മെമന്റോയും ഷാളും സമ്മാനിച്ചു.

ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡണ്ട് ഡോ. കെ.സി. സാബു, റേഡിയോ മലയാളം സി.ഇ.ഒ. അന്‍വര്‍ ഹുസൈന്‍, ഉണ്ണികൃഷ്ണന്‍ ചടയമംഗലം, കെയര്‍ ആന്റ് ക്യൂവര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഇ.പി. അബ്ദുറഹിമാന്‍, ഡോം ഖത്തര്‍ പ്രസിഡന്റ് മശ്ഹൂദ് തിരുത്തിയാട്, കേരള ലോക സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഐ.സി.സി. യൂത്ത് വിംഗ് അംഗം അബ്ദുല്ല പൊയില്‍, ക്യൂടെക് മാനേജിംഗ് ഡയറക്ടര്‍ റഷീദ് അറക്കല്‍, കലാകാരന്മാരായ ഇഖ്ബാല്‍ ചേറ്റുവ, ബാവ വടകര, റഫീഖ് ചെറുകാരി, ബന്ന ചേന്ദമംഗല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

https://www.malayalamnewsdaily.com/sites/default/files/2021/11/23/banna1.jpg

 

Latest News