Sorry, you need to enable JavaScript to visit this website.

'ത്രയം' രണ്ടാമത്തെ പോസ്റ്റര്‍ റിലീസ് ചെയ്തു 

മുവ്വാറ്റുപുഴ-  ധ്യാന്‍ ശ്രീനിവാസന്‍,അജു വര്‍ഗ്ഗീസ്,സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന 'ത്രയം ' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ റിലീസായി. പൂര്‍ണമായും രാത്രിയില്‍ ചിത്രീകരിച്ച ' ത്രയ 'ത്തില്‍
നിരഞ്ജ് രാജു,രാഹുല്‍ മാധവ്,ശ്രീജിത്ത് രവി,ചന്തുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, തിരികെ ഫെയിം ഗോപീകൃഷ്ണന്‍ കെ വര്‍മ്മ,ഡെയ്ന്‍ ഡേവിസ്, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്,സരയൂ മോഹന്‍, അനാര്‍ക്കലി മരിക്കാര്‍,ഷാലു റഹീം,ഡയാന ഹമീദ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിര്‍വ്വഹിക്കുന്നു. ''ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ' എന്ന ചിത്രത്തിനു ശേഷം  അരുണ്‍ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് 'ത്രയം '. സംഗീതംഅരുണ്‍ മുരളിധരന്‍, എഡിറ്റര്‍രതീഷ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍സജീവ് ചന്തിരുര്‍,
കലസൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരംസുനില്‍ ജോര്‍ജ്ജ്,ബുസി ബേബി ജോണ്‍, മേക്കപ്പ്പ്രദീപ്‌ഗോപാലകൃഷ്ണന്‍,
സ്റ്റില്‍സ്‌നവീന്‍ മുരളി, പരസ്യക്കലആന്റെണി സ്റ്റീഫന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ഷിബു രവീന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍വിവേക്,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്‌സഫി ആയൂര്‍, വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.
 

Latest News