മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്- ചികിത്സയിലിരിക്കെ അതീഖ ഹമ്മാദി ഹോസ്പിറ്റലില്‍ മലപ്പുറം അരീക്കോട് താഴെ കൊഴക്കോട്ടൂര്‍ സ്വദേശി വേലില്‍പറ്റ യൂസുഫ്  (57) നിര്യാതനായി. മുഹമ്മദിന്റെയും ബിച്ചു പാത്തുവിന്റെയും മകനാണ്.
ഭാര്യ: ശറഫുന്നീസ. മക്കള്‍: ആഷിക്, നഹി യൂസുഫ്, മുഹമ്മദ് യൂസുഫ്, റിന്‍ഷാ റീം. മയ്യിത്ത് നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങളുമായ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍,  നൗഫല്‍ തിരൂര്‍, സക്കീര്‍ താഴേക്കോട്, ഇസ്മായില്‍ പടിക്കല്‍, ജാഫര്‍ ഹുദവി രംഗത്തുണ്ട്.

Latest News