ഉംറക്കാരല്ലാത്തവർക്കും ത്വവാഫിന് അവസരം

മക്ക - ഉംറ തീർഥാടകർ അല്ലാത്തവർക്കും ത്വവാഫ് നിർവഹിക്കാൻ അവസരമൊരുക്കുന്നതായി ഹജ്, ഉംറ സുരക്ഷാ സേന അറിയിച്ചു. മതാഫ് കോംപ്ലക്‌സിലെ ഒന്നാം നില ഇത്തരക്കാർക്കായി നീക്കിവെക്കും. ഉംറ തീർഥാടകരല്ലാത്തവർക്ക് ത്വവാഫ് കർമം നിർവഹിക്കാൻ ആവശ്യമായ പെർമിറ്റുകൾ അനുവദിക്കാൻ ഇഅ്തമർനാ, തവക്കൽനാ ആപ്പുകളിൽ ത്വവാഫ് എന്ന പേരിൽ പുതിയ ഐക്കൺ ഉൾപ്പെടുത്തും. രാവിലെയും വൈകീട്ടും നമസ്‌കാര സമയങ്ങളിലല്ലാത്ത നേരത്താണ് ഉംറ തീർഥാടകരല്ലാത്തവരെ ത്വവാഫ് കർമം നിർവഹിക്കാൻ അനുവദിക്കുകയെന്നും ഹജ്, ഉംറ സുരക്ഷാ സേന പറഞ്ഞു.
 

Latest News