Sorry, you need to enable JavaScript to visit this website.

കെ.പി.എ.സി ലളിത അതീവ ഗുരുതരാവസ്ഥയില്‍,   കരള്‍ വേണം-മകളുടെ വാക്കുകള്‍ ഹൃദയഭേദകം 

കൊച്ചി-നടിയും കേരള സംഗീതനാടക അക്കാദമി ചെയര്‍പഴ്‌സണുമായ കെ.പി.എ.സി. ലളിതയുടെ നില ഗുരുതരം. അടിയന്തര കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ദാതാവിനെ തേടുകയാണ് ബന്ധുക്കള്‍. ദാതാവിനെ തേടിയുള്ള ലളിതയുടെ മകള്‍ ശ്രീക്കുട്ടി ഭരതന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. 'എന്റെ അമ്മ ശ്രീമതി കെ.പി.എ.സി. ലളിത ലിവര്‍ സിറോസിസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണ്. ജീവന്‍ രക്ഷിക്കാനുള്ള നടപടിയായി അടിയന്തരമായി കരള്‍ മാറ്റിവയ്ക്കല്‍ ആവശ്യമാണ്. അമ്മയുടെ രക്തഗ്രൂപ്പ് ഒ പോസിറ്റീവ് ആണ്. ഒ പോസിറ്റീവായ ആരോഗ്യമുള്ള ഏതൊരു മുതിര്‍ന്ന വ്യക്തിക്കും കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാം. ദാതാവ് 20 50 വയസുള്ളവരാകണം. പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും മറ്റു രോഗങ്ങളില്ലാത്തവരുമായിരിക്കണം. വിപുലമായ പരിശോധനയ്ക്ക് ശേഷം, ദാതാവിന് പരിപൂര്‍ണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയൂ'. വാണിജ്യേതരവും പരോപകാരവുമായ ആവശ്യങ്ങള്‍ക്കായി ഡൊണേറ്റ് ചെയ്യാന്‍ തയാറുള്ളവരെ മാത്രമേ സ്വീകരിക്കൂ എന്നും കുറിപ്പില്‍ പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പ്

ശ്രീമതി കെ.പി.എ.സി ലളിത ലിവര്‍ സിറോസിസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണ്. ജീവന്‍ രക്ഷിക്കാനുള്ള ഒരു നടപടിയായി അടിയന്തിരമായി കരള്‍ മാറ്റിവെക്കല്‍ ആവശ്യമാണ്.  ആരോഗ്യമുള്ള ഏതൊരു മുതിര്‍ന്നവര്‍ക്കും കരളിന്റെ ഒരു ഭാഗം രക്ഷിക്കാന്‍ ദാനം ചെയ്യാം.ദാതാവ് 20 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം. അവര്‍ പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും വലിയ രോഗമില്ലാത്തവരുമായിരിക്കണം.വിശദ്ധമായ പരിശോധനയ്ക്ക് ശേഷം, ദാതാവിന് പരിപൂര്‍ണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയൂ. ജീവിച്ചിരിക്കുന്നവരില്‍ നിന്ന് കരളിന്റെ ഒരു ഭാഗം മാത്രമേ മാറ്റിവയ്ക്കാന്‍ എടുക്കൂ. ജീവിച്ചിരിക്കുന്നവരില്‍ കരളിന് ശ്രദ്ധേയമായ പുനരുജ്ജീവന ശേഷിയുണ്ട്. പരോപകാരവുമായ ആവശ്യങ്ങള്‍ക്കായി സംഭാവന നല്‍കാന്‍ തയ്യാറുള്ളവരെ മാത്രമേ സ്വീകരിക്കൂ.
ഫേസ്ബുക്ക് കുറിപ്പ് ശ്രീമതി കെ.പി.എ.സി ലളിത ലിവര്‍ സിറോസിസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണ്. ജീവന്‍ രക്ഷിക്കാനുള്ള ഒരു നടപടിയായി അടിയന്തിരമായി കരള്‍ മാറ്റിവെക്കല്‍ ആവശ്യമാണ്. ആരോഗ്യമുള്ള ഏതൊരു മുതിര്‍ന്നവര്‍ക്കും കരളിന്റെ ഒരു ഭാഗം രക്ഷിക്കാന്‍ ദാനം ചെയ്യാം.ദാതാവ് 20 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം. അവര്‍ പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും വലിയ രോഗമില്ലാത്തവരുമായിരിക്കണം.വിശദ്ധമായ പരിശോധനയ്ക്ക് ശേഷം, ദാതാവിന് പരിപൂര്‍ണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയൂ. ജീവിച്ചിരിക്കുന്നവരില്‍ നിന്ന് കരളിന്റെ ഒരു ഭാഗം മാത്രമേ മാറ്റിവയ്ക്കാന്‍ എടുക്കൂ. ജീവിച്ചിരിക്കുന്നവരില്‍ കരളിന് ശ്രദ്ധേയമായ പുനരുജ്ജീവന ശേഷിയുണ്ട്. പരോപകാരവുമായ ആവശ്യങ്ങള്‍ക്കായി സംഭാവന നല്‍കാന്‍ തയ്യാറുള്ളവരെ മാത്രമേ സ്വീകരിക്കൂ.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് നിലവില്‍ കെപിഎസി ലളിത. തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ, വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം തന്നെ കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. നടിയ്ക്ക് ചികിത്സാ സഹായം നല്‍കുന്നത് അവര്‍ ആവശ്യപ്പെട്ടത് പ്രകാരമാണെന്നും ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ തര്‍ക്കം ഉണ്ടാക്കേണ്ടതില്ലെന്നും മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.
കലാകാരി എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ സഹായം നല്‍കാന്‍ തീരുമാനിച്ചത്. കലാകാരന്മാര്‍ കേരളത്തിന് മുതല്‍കൂട്ടാണ്. കലാകാരന്മാരെ കയ്യൊഴിയാനാകില്ല. അവര്‍ നാടിന്റെ സ്വത്താണ്. സീരിയലില്‍ അഭിനയിക്കുന്ന തുച്ഛമായ പണം മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. അല്ലാതെ വലിയ സമ്പാദ്യം ഇല്ല. കെപിഎസി ലളിത ആവശ്യപ്പെട്ടതു കൊണ്ടാണ് ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ചികിത്സാ ആനുകൂല്യം ആവശ്യപ്പെട്ടവര്‍ക്കെല്ലാം സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്. ആരെയും സര്‍ക്കാര്‍ തഴഞ്ഞിട്ടില്ല. തന്റെ മണ്ഡലത്തില്‍ രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ക്ക് സഹായം കൊടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെപിഎസി ലളിതയ്ക്ക് ചികിത്സയ്ക്ക് ചെലവാകുന്ന തുക അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മന്ത്രിയുടെ വിശദീകരണം.
 

Latest News