ദുബായ്- യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച ശക്തമായ കാറ്റിനും പൊടിക്കാറ്റിനും കാറ്റിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ ശ്രദ്ധിക്കണം. ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ദൂരക്കാഴ്ച 2000 മീറ്ററില്‍ താഴെയായി കുറയുമെന്നാണ് മുന്നറിയിപ്പ്.
ബുധനാഴ്ച വൈകിട്ട് ഏഴ് മണിവരെ പൊടിക്കാറ്റുണ്ടാകുമെന്നാണ് അറിയിപ്പ്. രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന കാറ്റ് ചിലപ്പോള്‍ വ്യാഴാഴ്ച രാവിലെ വരെ നീണ്ടേക്കാം. ചിലയിടങ്ങളില്‍ മഴ പെയ്യാനും സാധ്യതയുണ്ട്. പൊടിക്കാറ്റ് വീശുന്നതിനാല്‍ കടല്‍ ക്ഷോഭത്തിനും സാധ്യത കാണുന്നു.