കെ.യു. ഇഖ്ബാല്‍ ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ- എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ കെ.യു. ഇഖ്ബാല്‍ (58)  നിര്യാതനായി. ഏതാനും ദിവസങ്ങളായി കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മരണം. കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. പരേതനായ പോസ്റ്റ് മാസ്റ്റര്‍ ഉമര്‍ കുട്ടിയുടെ മകനാണ്. ഭാര്യ-റസീന. മക്കള്‍: മുഹമ്മദ് നഈം (കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി), മുഹമ്മദ്‌ അസദ്‌(ദൽഹി യൂനിവേഴ്സിറ്റി വിദ്യാർഥി)

ദീര്‍ഘകാലം റിയാദില്‍ മലയാളം ന്യൂസ് ലേഖകനായിരുന്നു. ആനുകാലികങ്ങളില്‍ നിരവധി കുറിപ്പുകളെഴുതിയ ഇഖ്ബാലിന്റേതാണ് ഖദ്ദാമ സിനിമയുടെ കഥ.

 

Latest News