Sorry, you need to enable JavaScript to visit this website.

പ്രേക്ഷകരുടെ ഹൃദയത്തിലേക്കുള്ള വഴിയും ഓക്കേ ആക്കിത്തരണേ ഈശ്വരാ; ഭീമന്റെ വഴി പോസ്റ്റര്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

കൊച്ചി- കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'ഭീമന്റെ വഴി'യുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ഡിസംബര്‍ മൂന്നിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ താരം തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

'വഴി ഇപ്പൊ ശരിയാക്കിത്തരാം. ഭീമന്റെ തീയേറ്ററുകളിലേക്കുള്ള വഴിയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്കുള്ള വഴിയും ഓക്കേ ആക്കിത്തരണേ ഈശ്വരാ', പോസ്റ്റാറിനൊപ്പം കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തമാശ എന്ന ചിത്രത്തിന് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന സിനിമയാണ് ഭീമന്റെ വഴി. ചെമ്പന്‍ വിനോദ്, ചിന്നു ചാന്ദ്‌നി, ജിനു ജോസഫ്, വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെമ്പന്‍ വിനോദിന്റെതാണ് തിരക്കഥ. ആഷിഖ് അബു, റിമ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

വിഷ്ണു വിജയ് സംഗീത സംവിധാനവും ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. നിസാം കിദാരിയാണ് ചി എഡിറ്റിംഗ്. വസ്ത്രാലങ്കാരം മഷര്‍ ഹംസ.

 

 

Latest News