തലശ്ശേരി സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്- തലശ്ശേരി സ്വദേശി അബ്ദുല്‍ സഹൂദ് കക്കരക്കണ്ടി (സഊദ് -40 ) റിയാദില്‍ നിര്യാതനായി.  13 വര്‍ഷമായി റിയാദിലെ സാഹിദ് ട്രാവല്‍സ്  ജീവനക്കാരനായ ഇദ്ദേഹം കുടംബസമേതമായിരുന്നു താമസം.
 തലശ്ശേരി മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ (ടി.എം.ഡബ്ല്യു.എ) അംഗമായിരുന്നു.
പരേതനായ അബൂട്ടി ഹാജിയുടേയും സുഹറ കക്കരക്കണ്ടിയുടേയും മകനാണ്. ഭാര്യ-മുഫ്‌സീന, മക്കള്‍-മന്‍ഹ സഹൂദ്, മുഹമ്മദ് അമാന്‍ സഹൂദ്.
സഹോദരങ്ങള്‍- ജാവേദ്, ഷാനിദ്, സീബ, റംസീന, ഷബീന.
മൃതദേഹം റിയാദില്‍ ഖബറടക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മെഹബൂബ് മട്ടന്നൂര്‍, അഷ്‌റഫ് കോമത്ത് എന്നിവര്‍ സഹായവുമായി രംഗത്തുണ്ട്.

 

 

Latest News