ജയസൂര്യയുടെ 'ജോണ്‍ ലൂതര്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി  

 കൊച്ചി- ജയസൂര്യ,ആത്മീയ, ദൃശ്യ രഘുനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിജിത്ത്  ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജോണ്‍ ലൂതര്‍ ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ദീപക് പറമ്പോള്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍,
ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ്സ് പി മാത്യു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗ്ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു. കോ പ്രൊഡ്യുസര്‍ക്രിസ്റ്റീന തോമസ്സ്,സംഗീതംഷാന്‍ റഹ്മാന്‍,എഡിറ്റിംങ്പ്രവീണ്‍ പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍പ്രവീണ്‍ ബി മേനോന്‍,കലഅജയ് മങ്ങാട്, മേക്കപ്പ്‌ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരംസമീറ സനീഷ് ,ജയസൂര്യ കോസ്റ്റ്യൂം സരിത ജയസൂര്യ,സ്റ്റില്‍സ്‌നവീന്‍ മുരളി,സൗണ്ട്‌വിഷ്ണു ഗോവിന്ദ്,ശ്രീശങ്കര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ജിബിന്‍ ജോണ്‍,ആക്ഷന്‍ ഫീനിക്‌സ് പ്രഭു. പരസ്യക്കല ആനന്ദ് രാജേന്ദ്രന്‍, വിതരണം സെഞ്ച്വറി റിലീസ്,വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.
 

Latest News