റിയാദ് - ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിൽ ഡ്രോൺ ആക്രമണങ്ങൾ നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ രണ്ടു ശ്രമങ്ങൾ സൗദി സൈന്യം വിഫലമാക്കി. ഇന്ന് രാവിലെയും ഉച്ചയ്ക്കുമാണ് ഖമീസ് മുശൈത്തിൽ സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂത്തികൾ സ്ഫോടക വസ്തുക്കൾ നിറച്ച രണ്ടു പൈലറ്റില്ലാ വിമാനങ്ങൾ തൊടുത്തുവിട്ടത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സൗദി സൈന്യം ഡ്രോണുകൾ കണ്ടെത്തി വെടിവെച്ചിടുകയായിരുന്നെന്ന് സഖ്യസേന പറഞ്ഞു.