Sorry, you need to enable JavaScript to visit this website.

റിയാദിൽ റെയ്ഡ്, ഓടി രക്ഷപ്പെട്ട് തൊഴിലാളികൾ

റിയാദിലെ വാണിജ്യ കേന്ദ്രത്തിൽ വാണിജ്യ മന്ത്രാലയ സംഘം നടത്തിയ റെയ്ഡിനിടെ ഓടിരക്ഷപ്പെടുന്ന വിദേശ തൊഴിലാളികൾ

റിയാദ് - ബിനാമി ബിസിനസ് സ്ഥാപനങ്ങൾ കണ്ടെത്താനും നിയമ ലംഘകരെ പിടികൂടാനും ശ്രമിച്ച് റിയാദിൽ പ്രവർത്തിക്കുന്ന വൻകിട വാണിജ്യ കേന്ദ്രത്തിൽ വാണിജ്യ മന്ത്രാലയ സംഘം പരിശോധന നടത്തി. റെയ്ഡിനിടെ ഏതാനും പേർ പിടിയിലായി. നിരവധി വിദേശികൾ ഓടിരക്ഷപ്പെട്ടു. ലൈസൻസില്ലാതെയും നെയിംബോർഡുകൾ സ്ഥാപിക്കാതെയും പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളും വ്യാജ ഉൽപന്നങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളും റെയ്ഡിനിടെ കണ്ടെത്തി. 
ഏതാനും സ്ഥാപനങ്ങൾ ബിനാമി സ്ഥാപനങ്ങളാണെന്ന് സംശയം ഉയർന്നു. ഈ സ്ഥാപനങ്ങൾക്കെതിരെ തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്. ഏതാനും തൊഴിൽ നിയമ ലംഘകരും റെയ്ഡിനിടെ കുടുങ്ങി. വാണിജ്യ കേന്ദ്രത്തിൽ വാണിജ്യ മന്ത്രാലയ സംഘം റെയ്ഡ് നടത്തുന്നതിന്റെയും റെയ്ഡ് വിവരം അറിഞ്ഞ് സ്ഥാപനങ്ങൾ അടച്ച് വിദേശ തൊഴിലാളികൾ ഓടിരക്ഷപ്പെടുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ അൽഇഖ്ബാരിയ ചാനൽ റിപ്പോർട്ട് ചെയ്തു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

Latest News