തണ്ണി വണ്ടി പ്രദര്‍ശനത്തിന് തയാര്‍ 

കോയമ്പത്തൂര്‍- സൂപ്പര്‍ ഹിറ്റ് ചിത്രമായ 96 ലൂടെ മലയാളികളുടെ  പ്രിയ താരമായി മാറിയ ദേവദര്‍ശനി ചേതനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ മാണിക്യ വിദ്യ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'തണ്ണി വണ്ടി '
വിവിധ ഭാഷകളിലായി പ്രദര്‍ശനത്തിനൊരുങ്ങുന്നു. ലോക പ്രശസ്ത  അഡ്വ വന്‍ ജറസ് ചാനല്‍ റിയാലിറ്റി ഷോ  പ്രോഗ്രാമായ സര്‍വൈവര്‍,
ദക്ഷിണേന്ത്യയിലാദ്യമായി  കൊടും വനത്തിലും ദ്വീപിലും,കടലിലുമായി     ചിത്രീകരിച്ച് സീ തമിഴ് ചാനലില്‍   അര്‍ജുന്‍ സര്‍ജ നയിക്കുന്ന ജനപ്രിയമായ സര്‍വൈവര്‍ റിയാലിറ്റി ഷോ പ്രോഗ്രാമിലെ  താരവും,യുവ നടനുമായ ഉമാപതി രാമയ്യ തണ്ണി വണ്ടിയുടെ  നായകനാവുന്നു.
പ്രശസ്ത സംവിധായകനും നടനും ദേശീയ അവാര്‍ഡ് ജേതാവുമായ തമ്പി രാമയ്യ യുടെ മകനാണ് ഉമാപതി രാമയ്യ.
സംസ്‌കൃതി ഷേണായി  നായികയാവുന്ന ഈ ചിത്രത്തില്‍  ഗോദയിലൂടെ മലയാളികളുടെ മനം കവര്‍ന്ന ബാല ശരവണന്‍ അഭിനയിക്കുന്നു. 
 ശ്രീ ശരവണ ഫിലിംസ് ആന്റ് ആര്‍ട്‌സിന്റെ ബാനറില്‍ ജി ശരവണന്‍ നിര്‍മ്മിക്കുന്ന  മൂന്നാമത്തെ  ചിത്രമാണ്
' തണ്ണി വണ്ടി '. രണ്ട് പതിറ്റാണ്ടിലധികമായി തമിഴ് ചലച്ചിത രംഗത്ത് പ്രവര്‍ത്തിക്കുന്ന മാണിക്യ വിദ്യ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തണ്ണി വണ്ടി'. എസ് എന്‍ വെങ്കിട് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.കൊറിയോഗ്രാഫിദിനേശ് മാസ്റ്റര്‍,ദീനാര്‍ മാസ്റ്റര്‍,
സംഗീതംമോസ്,എസ് എന്‍ അരുണിരി, പാശ്ചാത്തല സംഗീതം എസ് എന്‍ അരുണഗിരി, സംഘട്ടനംസുബ്രീം സുന്ദര്‍.
സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ സുഡുക്കു മേലെ എന്ന ഹിറ്റ് ഗാനത്തിനു ശേഷം തണ്ണി വണ്ടിയില്‍  അന്തോണി ദാസന്‍ പാടിയ
സീലിനിക്കാം..എന്ന ഗാനത്തിന്റെ സിംഗിള്‍ ട്രാക്ക്  റിലീസായി ഇതിനോടകം  ജനപ്രീതി നേടി കഴിഞ്ഞു.
പ്രണയവും, ആക്ഷനും, കോമഡിയും, സസ്‌പെന്‍സും സമന്വയിപ്പിച്ച്  കൊണ്ട് സമൂഹത്തിന് 
മുമ്പില്‍ ഒരു പാട് ചോദ്യങ്ങള്‍ ഉയര്‍ത്തി,നല്ലൊരു സന്ദേശം നല്‍കുന്ന കുടുംബ ചിത്രമാണ് 'തണ്ണി വണ്ടി' എന്ന് സംവിധായകന്‍ 
മാണിക്യ വിദ്യ പറഞ്ഞു. തമ്പിരാമയ്യ , വിദുലേഘ, വിനു താലാല്‍ തുടങ്ങിയ ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ടെക്‌നീഷ്യന്മാരും അണിനിരക്കുന്ന 'തണ്ണി വണ്ടി' അഞ്ചു ഭാഷകളിലായി റിലീസ് ചെയ്യും.വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.
 

Latest News