Sorry, you need to enable JavaScript to visit this website.

വിമാനത്തില്‍നിന്നിറക്കി പ്രസവിച്ചോ എന്ന് പരിശോധിച്ചു, ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുക്കുമെന്ന് യുവതികള്‍

ദോഹ - വിമാനത്താവളത്തില്‍ വസ്ത്രങ്ങള്‍ അഴിച്ച് പരിശോധിച്ചതിനെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ യുവതികളുടെ സംഘം ഖത്തര്‍ വിമാനത്താവള അധികാരികള്‍ക്കെതിരെ കേസ് കൊടുത്തു. 2020 ഒക്ടോബറില്‍ ഹമദ് എയര്‍പോര്‍ട്ടിലെ മാലിന്യപ്പെട്ടിയില്‍ ഒരു കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ത്രീകളെ വിമാനത്തില്‍നിന്ന് ഇറക്കുകയും പ്രസവിച്ചോ എന്ന് പരിശോധിക്കുകയും ചെയ്തു.

തങ്ങളുടെ അനുഭവത്തെ ഭരണകൂട  ആക്രമണമായി ഇവര്‍ വിവരിക്കുകയും സംഭവം വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. ഖത്തര്‍ പിന്നീട് മാപ്പ് പറയുകയും ഒരു എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തു.

എന്നാല്‍ തങ്ങളുടെ കേസ് പിന്നീട് അവഗണിക്കപ്പെട്ടതായി സ്ത്രീകള്‍ പറയുന്നു.  ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ നിന്ന് ഇറക്കിയ ആയുധധാരികളായ ഗാര്‍ഡുകള്‍ അവരെ ടാര്‍മാകിലെ ആംബുലന്‍സില്‍ കയറ്റുകയും നഴ്‌സുമാര്‍ പരിശോധിക്കുകയുമായിരുന്നു. തങ്ങള്‍ പരിശോധനക്ക് അനുമതി നല്‍കിയില്ലെന്നും എന്താണ് സംഭവിക്കുന്നതെന്ന് വിശദീകരണം നല്‍കിയില്ലെന്നും ഇവര്‍ പറഞ്ഞു.

 

Latest News