റിയാദ് - ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിൽ ഡ്രോൺ ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സൗദി സൈന്യം പരാജയപ്പെടുത്തി. ഇന്നലെ വൈകീട്ടാണ് ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് ഹൂത്തികൾ സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ തൊടുത്തുവിട്ടത്. സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ഹൂത്തികൾ തൊടുത്തുവിട്ട ഡ്രോൺ ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സൗദി സൈന്യം കണ്ടെത്തി തകർക്കുകയായിരുന്നു.