ന്യൂദൽഹി- കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ വീട് അഗ്നിക്കിരയാക്കി. നൈനിറ്റാളിലെ വീടിനാണ് തീയിട്ടത്. സൽമാൻ ഖുർഷിദിന്റെ പുതിയ പുസ്തകം സംഘ്പരിവാർ വിവാദമാക്കിയതിന് പിന്നാലെയാണ് സംഭവം. വീടിന് തീയിട്ടതിന്റെ ദൃശ്യങ്ങൾ സൽമാൻ ഖുർഷിദ് ട്വീറ്റ് ചെയ്തു. എന്റെ സുഹൃത്തുക്കൾക്കായി വീടിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുന്നു. അക്രമം ഹിന്ദുമതത്തിന്റെ ഭാഗമല്ല എന്ന് പറയുന്നത് തെറ്റാണെന്ന് തനിക്ക് ഇപ്പോഴും ബോധ്യമായിട്ടില്ലെന്നും സൽമാൻ ഖുർഷിദ് വ്യക്തമാക്കി. സൺറൈസ് ഓവർ അയോധ്യ എന്ന സൽമാൻ ഖുർഷിദിന്റെ പുതിയ പുസ്തകമാണ് വിവാദമായത്. ആർ.എസ്.എസിനെ ഐസിസും ബൊക്കോ ഹറാമിനും സാമ്യമുണ്ട് എന്ന പരാമർശമാണ് സംഘ്പരിവാർ വിവാദമാക്കിയത്. മുസ്്ലിം വോട്ടുകൾക്ക് വേണ്ടി കോൺഗ്രസ് വർഗീയ കാർഡ് ഇറക്കുകയാണ് എന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. എന്നാൽ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ സൽമാൻ ഖുർഷിദിന് പിന്തുണയുമായെത്തി.
— Salman Khurshid (@salman7khurshid) November 15, 2021