Sorry, you need to enable JavaScript to visit this website.

ബാങ്ക് ജീവനക്കാരന്‍ ചമഞ്ഞ് ഇടപാടുകാരെ കബളിപ്പിച്ച പ്രതി അറസ്റ്റില്‍, 34 കേസുകളിലെ പിടികിട്ടാപ്പുള്ളി

ദേവരപള്ളി- ബാങ്കുകളിലെത്തുന്ന ഇടപാടുകാരെ ജീവനക്കാരന്‍ ചമഞ്ഞ് കബളിപ്പിച്ച് പണം തട്ടയിരുന്ന പ്രതി ഒടുവില്‍ കെണിയിലായി. ആന്ധ്രപ്രദേശിലെ ദേവരപള്ളിയിലാണ് സംഭവം. എസ്.ഐ. ശ്രീഹരി റാവുവിന്റെ നേതൃത്വത്തില്‍ കെണി ഒരുക്കിയാണ് വെസ്റ്റ് ഗോദാവരി ജില്ലയിലെ കൊവ്വൂര്‍ സ്വദേശി ശൈഖ് നാഗുര്‍ മീരാവാലിയെ അറസ്റ്റ് ചെയ്തത്. 34 കേസുകളിലെ പ്രതിയായ ഇയാളില്‍നിന്ന് എട്ട് ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

വര്‍ഷങ്ങളായി ഇയാള്‍ ബാങ്ക് ഇടപാടുകാരെ കബളിപ്പിച്ച് പണം കൈക്കാലക്കി വരുന്നതായി പോലീസ് സൂപ്രണ്ട് രാഹുല്‍ ദേവ് ശര്‍മ പറഞ്ഞു.
ബാങ്കുകള്‍ക്ക് പുറത്ത് കാത്തുനില്‍ക്കുന്ന ഇയാള്‍ ജീവനക്കാരനെന്ന് പരിചയപ്പെടുത്തി പണം ഡെപ്പോസിറ്റ് ചെയ്യാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് പണം തട്ടിയിരുന്നത്.

ഗോകാവരണം, അംബാജിപേട്ട, തെനാലി, യാനം, തനുകു, കൃഷ്ണലങ്ക, പമരു, രാജനഗരം, രാജമുണ്ട്രി, കവാലി, അണ്ണാവാരം തുടങ്ങിയ പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് പ്രതി സമാന തട്ടിപ്പ് നടത്തിയിരുന്നത്.

 

Latest News