Sorry, you need to enable JavaScript to visit this website.
Tuesday , May   30, 2023
Tuesday , May   30, 2023

VIDEO - ആസിഫ് അലിയുടെ  'കുഞ്ഞെല്‍ദോ' ടീസര്‍ റിലീസ് ചെയ്തു 

കൊച്ചി- ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി  മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കുഞ്ഞെല്‍ദോ ' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി.'കുഞ്ഞെല്‍ദോ'യെ ഡിസംബര്‍ 24ന് സെഞ്ച്വറി ഫിലിംസ് റിലീസ് തിയ്യേറ്ററിലെത്തിക്കുന്നു. 'കല്‍ക്കി' ക്കു ശേഷം  ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ  വര്‍ക്കി,പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു. സുധീഷ്,സിദ്ധിഖ്,അര്‍ജ്ജുന്‍ ഗോപാല്‍,നിസ്താര്‍ സേട്ട്,രാജേഷ് ശര്‍മ്മ,കോട്ടയം പ്രദീപ്,മിഥുന്‍ എം ദാസ്,തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സ്വരുപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സന്തോഷ് വര്‍മ്മ,അശ്വതി ശ്രീകാന്ത്,അനു എലിസബത്ത് ജോസ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.
  ക്രീയേറ്റീവ് ഡയറക്ടര്‍ വിനീത് ശ്രീനിവാസന്‍, ലൈന്‍ പ്രൊഡ്യൂസര്‍ വിനീത് ജെ പൂല്ലുടന്‍,  എല്‍ദോ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മനോജ് പൂങ്കുന്നം,കലനിമേഷ് എം താനൂര്‍,മേക്കപ്പ്‌റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരംദിവ്യ സ്വരൂപ്,സ്റ്റില്‍സ്ബിജിത്ത് ധര്‍മ്മടം,എഡിറ്റര്‍ രഞ്ജന്‍ എബ്രാഹം,പരസ്യക്കലഅരൂഷ് ഡൂടില്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍രാജേഷ് അടൂര്‍,അസ്സോസിയേറ്റ് ഡയറക്ടര്‍ശ്രീജിത്ത് നന്ദന്‍,അതുല്‍ എസ് ദേവ്,ജിതിന്‍ നമ്പ്യാര്‍,അസിസ്റ്റന്റ് ഡയറക്ടര്‍അനുരൂപ്,ശ്രീലാല്‍,നിധീഷ് വിജയന്‍,സൗണ്ട് ഡിസൈനര്‍നിഖില്‍ വര്‍മ്മ,ഫിനാന്‍സ് കണ്‍ട്രോളര്‍വിജീഷ് രവി,ഫിനാന്‍സ് മാനേജര്‍ഡിറ്റോ ഷാജി,പ്രൊഡക്ഷന്‍ മാനേജര്‍അനീഷ് നന്ദിപുലം,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്ഉണ്ണി പൂങ്കുന്നം,സജീവ് ചന്തിരൂര്‍,വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.
 

Latest News