എട്ടാം ക്ലാസ്സുകാരിയുടെ കവിതാ സമാഹാരം ഷാര്‍ജയില്‍ പ്രകാശനം ചെയ്തു

ഷാര്‍ജ -   എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും കണ്ണൂര്‍ സ്വദേശിനിയുമായ ഫാത്തിമ ഷെരീഫിന്റെ ദ ഇന്‍വിസിബ്ള്‍ ഗിഫ്റ്റ് എന്ന പുസ്തകം എം.എസ്.എഫിന്റെ മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്്‌ലിയ യാബ് ലീഗല്‍ ഗ്രൂപ്പ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ മകന്‍ ആദില്‍ അബ്ദുല്‍ സലാമിന് നല്‍കികൊണ്ട് പ്രകാശനം ചെയ്തു. ലിബി പബ്ലിക്കേഷന്‍ ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.

50 കവിതകള്‍ ഉള്‍ക്കൊള്ളുന്ന ഇംഗ്ലീഷ്  കവിതാ സമാഹാരമാണ് പുസ്തകം. ചെറിയ എഴുത്തുകാരിയുടെ വലിയ ആശയങ്ങളാണ് പുസ്തകത്തിന്റെ ഇതിവൃത്തം. സോഷ്യല്‍ മീഡിയ കവര്‍ന്നെടുത്ത പുത്തന്‍ തലമുറക്ക് വലിയൊരു മാതൃകയാണ് ഫാത്തിമ എന്ന ഈ കൊച്ചു മിടുക്കി.
അക്ഷരങ്ങളോട് പ്രിയമുള്ള ആദില്‍ അബ്ദുല്‍ സലാമിന് ഫാത്തിമയുടെ പുസ്തകം വളരെയേറെ പ്രചോദനമേകി. ഭാവിയില്‍ സമൂഹത്തിന് ലഭിക്കുന്ന  വലിയൊരു സമ്മാനമാണ് ഈ രണ്ട് കുഞ്ഞെഴുത്തുക്കാര്‍.

ചടങ്ങില്‍ യാബ് ലീഗല്‍ ഗ്രൂപ്പ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, യുസ്റ എസന്താര്‍, ലിബി പബ്ലിക്കേഷന്‍ മാനേജിങ് ഡയറക്ടര്‍ അക്ബര്‍, ഫാത്തിമയുടെ പിതാവ് ഷെരീഫ്, പുന്നക്കന്‍ മുഹമ്മദലി,  ഇക്ബാല്‍ പാപ്പിനിശേരി, ഫര്‍സാന അബ്ദുല്‍ ജബ്ബാര്‍, ജംഷീര്‍ വടഗിരിയില്‍, ബിലാല്‍ മുഹ്സിന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Latest News