മലപ്പുറം-ജില്ലയില്‍ പോലീസിന്റെയും ആന്റി നാര്‍ക്കോട്ടിക് സംഘത്തിന്റെയും നേതൃത്വത്തില്‍ മയക്കുമരുന്നു വേട്ട ഊര്‍ജിതമായി തുടരുന്നു. പെരിന്തല്‍മണ്ണയിലും മങ്കടയിലുമായി നടത്തിയ റെയ്ഡില്‍ വിവിധ തരം ലഹരി ഉല്‍പ്പന്നങ്ങളുമായി മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്തു. മാരക ശേഷിയുള്ള എം.ഡി.എം.എ,കഞ്ചാവ് എന്നിവയുടെ വില്‍പ്പനക്കാരാണ് അറസ്റ്റിലായത്.
മങ്കടയില്‍ നിന്ന് മലപ്പുറം മുണ്ടുപറമ്പ് സ്വദേശികളായ ബ്രിഗേഷ്(36),മുണ്ടുപറമ്പ് രായിന്‍ വീട്ടില്‍ അതുല്‍ ഇബ്രാഹിം(28)എന്നിവരെയാണ് പിടികൂടിയത്.ഇവരില്‍ നിന്ന് 12 ഗ്രാം എം.ഡി.എം.എയും 70 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
പെരിന്തല്‍മണ്ണയില്‍ നിന്ന് രണ്ടു ഗ്രാം കഞ്ചാവുമായി കുന്നപ്പള്ളി കിളിയന്‍ വളപ്പില്‍ സുരേഷും(39)അറസ്റ്റിലായി.മങ്കട,പെരിന്തല്‍മണ്ണ പോലീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.ജില്ലയില്‍ ലഹരി വില്‍പ്പന വര്‍ധിക്കുന്നതായും ലഹരി കടത്തു സംഘങ്ങള്‍ സജീവമായതായും വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരം ഏതാനും ദിവസങ്ങളായി പോലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം രണ്ടു പേരെ പെരിന്തല്‍മണ്ണയില്‍ നിന്ന് വന്‍ കഞ്ചാവ് ശേഖരവുമായി പിടികൂടിയിരുന്നു.
ബാംഗ്ലൂര്‍,ഗോവ എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ സിന്തറ്റിക് ഡ്രഗ് ഇനങ്ങളാണ് ജില്ലയില്‍ എത്തുന്നത്.ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ മയക്കുമരുന്ന് സംഘങ്ങളില്‍ നിന്നും ചെറിയ വിലകൊടുത്ത് വാങ്ങി വന്‍ ലാഭമെടുത്ത് കേരളത്തിലെ വില്‍പനക്കാര്‍ക്ക് ട്രെയിന്‍മാര്‍ഗവും പ്രത്യേക കാരിയര്‍മാര്‍ വഴിയും എത്തിച്ചുകൊടുക്കുന്ന സംഘങ്ങള്‍ സജീവമാണ്.അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികളേയും ലഹരിക്കടത്തിന് ഉപയോഗിക്കുന്നതായും ജില്ലാപോലീസ് മേധാവിക്ക് വിവരം ലഭിച്ചിട്ടുണ്ട്.
അറസ്റ്റിലായവരുടെ മയക്കുമരുന്നു ഇടപാട് ബന്ധങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്.സ്ഥിരം ഉപഭോക്താക്കളെ കണ്ടെത്തി കൗണ്‍സിലിംഗ് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പരിശോധനകള്‍ ശക്തമാക്കുമെന്നും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.സന്തോഷ്‌കുമാര്‍ അറിയിച്ചു.പെരിന്തല്‍മണ്ണ സി.ഐ. സുനില്‍ പുളിക്കല്‍,മങ്കട സി.ഐ.യു.ഷാജഹാന്‍,എസ്.ഐ.മാരായ സി.കെ.നൗഷാദ്, വിജയരാാജന്‍,എ.എസ്.ഐ. ഷാഹുല്‍ഹമീദ്, ജില്ലാആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡിലെ സി.പി.മുരളീധരന്‍,പ്രശാന്ത് പയ്യനാട്, എന്‍.ടി.കൃഷ്ണകുമാര്‍,എം.മനോജ് കുമാര്‍,കെ.ദിനേഷ്,കെ.പ്രബുല്‍,മിഥുന്‍,മുഹമ്മദ് ഫൈസല്‍,ഷിഹാബ്,സജീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.