മായാവതിയെ നേരിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി, അമ്മയുടെ മരണത്തിൽ അനുശോചനം

ന്യൂദൽഹി- മാതാവിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് ബി.എസ്.പി നേതാവ് മായാവതിയെ നേരിൽ സന്ദർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ത്യാഗ് രാജ് മാർഗിൽ മായാവതിയുടെ വീട്ടിലെത്തിയാണ് പ്രിയങ്ക അനുശോചനം അറിയിച്ചത്. മായാവതിയുടെ അമ്മ രാംരതി(92) ദൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ദൽഹിയിലാണ് മരണാനന്തര ചടങ്ങുകൾ നടന്നത്. ഒരു വർഷം മുമ്പാണ് മായാവതിയുടെ അച്ഛൻ മരിച്ചത്.
 

Latest News