കൊച്ചി കപ്പൽശാല സ്‌ഫോടനം; മരിച്ച അഞ്ചു പേരും മലയാളികൾ

കൊച്ചി -കൊച്ചി കപ്പൽശാലയിൽ ഒ.എൻ.ജി.സി കപ്പലിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ച അഞ്ചു പേരും മലയാളികളെന്ന് തിരിച്ചറിഞ്ഞു.വൈപ്പിൻ സ്വദേശി റംഷാദ്, ആലപ്പുഴ തുറവൂർ സ്വദേശി ജെയിൻ, കൊച്ചി സ്വദേശി ഉണ്ണികൃഷ്ണൻ, കോട്ടയം സ്വദേശി ഗവിൻ, ഏരൂർ സ്വദേശി കണ്ണൻ എന്നിവരാണ് മരിച്ചത്. അഭിലാഷ്, സച്ചു, ജയ്‌സൺ, ശ്രീരൂപ്, ക്രിസ്റ്റി, ടിന്റു, രാജീവ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. 

അറ്റകുറ്റപണിക്കായി എത്തിച്ച സാഗർ ഭൂഷൺ എന്ന ഒ.എൻ.ജി.സി കപ്പലിലെ വാട്ടർ ടാങ്കിലാണ് പൊട്ടിത്തെറി ഉണ്ടായത്. കപ്പലിനകത്ത് തീപ്പടർന്നിട്ടുണ്ട്. തീ പൂർണമായും അണച്ചെന്ന് അധികൃതർ അറിയിച്ചു.
 

Latest News