കുറുപ്പ് വഴികാട്ടി, മറ്റ് മോഹന്‍ലാല്‍ ചിത്രങ്ങളും തിയറ്ററിലെത്തും

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യാനിരുന്ന 'മോഹന്‍ലാല്‍ പാക്കേജ്' സിനിമകള്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കളമൊരുങ്ങി. മോഹന്‍ലാല്‍ നായകനായ 5 സിനിമകളാണ് ഒടിടി റിലീസിന് ആലോചിച്ചിരുന്നത്.

പ്രിയദര്‍ശന്റെ  'മരക്കാര്‍: അറബിക്കടലിന്റെ സിംഹം', പ്രിയദര്‍ശന്റെ തന്നെ 'ബോക്‌സര്‍', പൃഥ്വിരാജ് സംവിധാനം ചെയ്ത 'ബ്രോ ഡാഡി', ജീത്തു ജോസഫ് ഒരുക്കിയ 'ട്വല്‍ത് മാന്‍', ഷാജി കൈലാസിന്റെ 'എലോണ്‍' എന്നിവ. എന്നാല്‍, സര്‍ക്കാരുമായുള്ള ചര്‍ച്ചകളെ തുടര്‍ന്നാണ് ഒ.ടി.ടി തീരുമാനം മാറ്റിയതും തിയറ്ററുകളില്‍ തന്ന റിലീസ് ചെയ്യാനും വഴി തെളിഞ്ഞത്. 'മരക്കാര്‍' ഡിസംബര്‍ രണ്ടിനു തിയറ്ററുകളിലെത്തുമെന്നു പ്രഖ്യാപനം വന്നു.  
സര്‍ക്കാരിനു വിനോദ നികുതി ഇനത്തില്‍ വന്‍ തുക ലഭിക്കുമെന്നതാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് മുന്‍കൈയെടുക്കാന്‍ കാരണം. 35 കോടി രൂപയെങ്കിലും നികുതി വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

തിയറ്ററുകളില്‍ കാണികളുടെ പ്രവേശനം സംബന്ധിച്ച നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവ് അനുവദിക്കുമെന്നാണു സൂചനകള്‍. നിലവില്‍, പകുതി സീറ്റുകളില്‍ മാത്രമാണു പ്രവേശനം.

 

 

 

Latest News