കണ്ണൂർ- മട്ടന്നൂർ എടയന്നൂർ തെരൂരിൽ കോൺഗ്രസ് പ്രവർത്തകനെ വെട്ടിക്കൊന്നു. യൂത്ത് കോൺഗ്രസ് കീഴല്ലൂർ മണ്ഡലം പ്രസിഡന്റായിരുന്ന എടയന്നൂർ പറമ്പത്ത് ഹൗസിൽ ഷുഹൈബി(30)നെയാണ് കൊലപ്പെടുത്തിയത്. യൂത്ത് കോൺഗ്രസിന്റെ രണ്ടു പ്രവർത്തർക്ക് വെട്ടേറ്റു. പള്ളിപ്പറമ്പത്ത് ഹൗസിൽ നൗഷാദ്(27), റിയാസ് മൻസിലിൽ റിയാസ്(27) എന്നിവർക്കാണ് പരിക്കേറ്റത്.
സുഹൃത്തിന്റെ തട്ടുകടയിൽ ചായ കുടിക്കുകയായിരുന്ന ഇവർക്ക് നേരെ വാനിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇരുകാലുകൾക്കും വെട്ടേറ്റ ഷുഹൈബ് തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് മരിച്ചത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച കണ്ണൂർ ജില്ലയിൽ ഹർത്താൽ ആചരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.