Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇടുക്കി സംഭരണി വീണ്ടും തുറക്കുന്നു; മുല്ലപ്പെരിയാര്‍ 140 അടിയിലേക്ക്

ഇടുക്കി- ഒരിടവേളക്ക് ശേഷമെത്തിയ കനത്തമഴയെ തുടര്‍ന്ന് ഇടുക്കി സംഭരണി വീണ്ടും തുറക്കാന്‍ തീരുമാനം.ചെറുതോണി അണക്കെട്ടില്‍ വീണ്ടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വൃഷ്ടിപ്രദേശത്ത് വെള്ളിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 14.22 സെ.മീ. മഴ ലഭിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.2 അടി പിന്നിട്ടെങ്കിലും വൈഗ ഡാം നിറയുന്നതിനാല്‍ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചു. അവിടെയും മഴ തുടരുകയാണ്.
 ഇടുക്കി സംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ജലനിരപ്പ് ഉയരുന്നതനുസരിച്ച് ശനിയാഴ്ച വൈകിട്ടോ ഞായറാഴ്ച രാവിലെയോ സെക്കന്റില്‍ 100 ക്യുമെക്സ് വരെ ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിന്് ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ് അനുമതി നല്‍കി.
നിലവില്‍ 2398.38 അടിയാണ് ഡാമിലെ ജലനിരപ്പ്. 94.58 ശതമാനം. വൃഷ്ടിപ്രദേശത്ത് വ്യാഴം രാത്രി മുതല്‍ കനത്ത മഴ ലഭിക്കുന്നതിനാല്‍ ജലനിരപ്പ് ക്രമേണ ഉയരുന്നുണ്ട്. നിലവിലെ റൂള്‍ലെവല്‍ 2400.03 അടിയാണ്. ജലനിരപ്പ് 2398.03 അടിയെത്തിയപ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 2399.03 അടിയെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. പരമാവധി സംഭരണശേഷി 2403 അടിയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവിലെ റൂള്‍ ലെവലനുസരിച്ച് 20 വരെ 141 അടി ജലം തമിഴ്നാടിന് സംഭരിക്കാം. സെക്കന്‍ഡില്‍ 3967 ഘനയടി ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. എന്നാല്‍ സെക്കന്‍ഡില്‍ 467 ഘനയടി മാത്രമാണ് തമിഴ്നാട് ടണല്‍ വഴി വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നത്. വൈഗ ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 71 അടിയോട് അടുക്കുകയാണ്. അവസാനം വിവരം ലഭിക്കുമ്പോള്‍ 69.50 അടിയാണ് ജലനിരപ്പ്.

 

Latest News