കോയമ്പത്തൂരില്‍ അധ്യാപകന്‍ പീഡിപ്പിച്ച 17 കാരി ജീവനൊടുക്കി

കോയമ്പത്തൂര്‍- തമിഴ്‌നാട്ടില്‍ അധ്യാപകന്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ച 12 ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. ചിന്മയ വിദ്യാലയത്തില്‍ പഠിച്ചിരുന്ന 17 കാരി വളരെയേറെ അസ്വസ്ഥയായിരുന്നുവെന്ന് ബന്ധുക്കളും കുട്ടിയുടെ സുഹൃത്തും പറഞ്ഞു.

സ്‌കൂളില്‍വെച്ചും പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തി പുറത്തുവെച്ചും പീഡിപ്പിച്ചുവെന്നാണ് ആരോപണം. ചിന്മയ വിദ്യാലയത്തിലെ മിഥുന്‍ ചക്രവര്‍ത്തിയെന്ന അധ്യാപകന്‍ ആറുമാസമായി പീഡനം തുടരുകയായിരുന്നു.
സ്‌കൂള്‍ മാറണമെന്ന് പെണ്‍കുട്ടി പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും കാരണം പറഞ്ഞിരുന്നില്ലെന്ന് അമ്മ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ കുട്ടിയെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റുകയും ചെയ്തു.
സ്‌കൂളിലെ പ്രിന്‍സിപ്പലിനോട് പരാതിപ്പെട്ടപ്പോള്‍ മാതാപിതാക്കളോട് പറയരുതെന്ന് ഉപദേശിച്ചതെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടിക്ക് വേണ്ടി സ്‌കൂള്‍ അധികൃതര്‍ കൗണ്‍സലിംഗ് ഏര്‍പ്പെടുത്തിയിരുന്നുവെന്നും അധ്യാപകന്‍ പീഡിപ്പിച്ചത് കാര്യമായി എടുക്കരുതെന്നും ബസില്‍വെച്ച് ആരെങ്കിലും ദേഹത്ത് തട്ടുന്നതുപോലെ കരുതിയാല്‍ മതിയെന്നായിരുന്നു അവരുടെ ഉപേദശമെന്നും പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു.

ഇതേ സ്‌കൂളില്‍ ജോലി ചെയ്യുന്ന പ്രതിയുടെ ഭാര്യയായ അധ്യാപികക്കും പ്രിന്‍സിപ്പലിനും എല്ലാം കാര്യങ്ങളും അറിയാമായിരുന്നുവെന്നും പെണ്‍കുട്ടിയുടെ സുഹൃത്ത് പറഞ്ഞു.

 

Latest News