ജിദ്ദ- മക്ക റോഡില്‍ അപകടം; രണ്ടു മരണം

മക്ക - ജിദ്ദ, മക്ക എക്‌സ്പ്രസ്‌വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിക്കുകയും ഒമ്പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജിദ്ദ, മക്ക എക്‌സ്പ്രസ്‌വേയില്‍ സുരക്ഷാ വകുപ്പുകളുടെ പിടിയിലാകുന്ന നിയമ ലംഘകരെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിനു സമീപമാണ് അപകടം. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. അവശേഷിക്കുന്നവരുടെ പരിക്കുകള്‍ നിസാരമാണ്.

റെഡ് ക്രസന്റിനു കീഴിലെ അഞ്ചു ആംബുലന്‍സ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. ഗുരുതരമായി പരിക്കേറ്റയാളെ നാഷണല്‍ ഗാര്‍ഡ് ആശുപത്രിയിലേക്ക് നീക്കി. ഏഴു പേരെ മക്ക അല്‍നൂര്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്കും മക്ക അല്‍സാഹിര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലേക്കും നീക്കി.

പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം ആശുപത്രിയിലേക്ക് നീക്കാന്‍ ഒരാള്‍ വിസമ്മതിച്ചതായും മക്ക റെഡ് ക്രസന്റ് വക്താവ് അബ്ദുല്‍ അസീസ് ബാദോമാന്‍ പറഞ്ഞു.

 

Latest News