Sorry, you need to enable JavaScript to visit this website.

സയ്യിദ് ഷാഫി: സർഗ രചനയുടെ രസതന്ത്രം 

ഒരു കലാകാരനായി മാത്രം നാട്ടിൽ പിടിച്ചു നിൽക്കാൻ സാധിക്കാതെ വന്നപ്പോൾ ജീവിത പ്രാരാബ്ധങ്ങളാണ് ഷാഫിയെ  ഫുജൈറയിലെത്തിച്ചത്. സിനിമ, സീരിയൽ മേഖലയിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായി മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിക്ക് നേരിട്ട് ചിത്രം കൈമാറിയിട്ടുണ്ട്.

 

വിരൽത്തുമ്പിൽ നിന്ന് കുതിർന്നതത്രയും ഇന്ദ്രജാലം. ആസ്വാദകരെ തൃപ്തിപ്പെടുത്തുന്ന കലാവൈദഗ്ധ്യവുമായി ഒരു മലയാളി പ്രതിഭയെ പരിചയപ്പെടുക.ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ   25,200 സ്‌ക്രൂകളുപയോഗിച്ച് 115 മണിക്കൂർ സമയമെടുത്ത്  യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ചിത്രം നിർമിച്ച് അപൂർവ നേട്ടം കൈവരിച്ചിരിക്കയാണ് തൃശൂർ കൈപ്പമംഗലം സ്വദേശി സയ്യിദ് ഷാഫി. വിരലുകൾ കൊണ്ട് അത്ഭുതങ്ങൾ തീർക്കുന്ന ഷാഫി കറുപ്പും വെള്ളിക്കളർ ലോഹ സ്‌ക്രൂവും ഉപയോഗിച്ച് നിർമിച്ച ചിത്രം ഏവരെയും അത്ഭുതപ്പെടുത്തും.  പ്രതിചിത്രകലയിൽ മിടുക്കനായ ഷാഫിയുടെ കലാവൈഭവം  അപൂർവങ്ങളിൽ അപൂർവമാണ്.
ഫുജൈറയിൽ എഫ്.ജി.ടി എന്ന ബിൽഡിംഗ് മെറ്റീരിയൽ കമ്പനിയിൽ നാല് വർഷമായി  ജോലി ചെയതുവരുന്നു.
ഒരു കലാകാരനായി മാത്രം നാട്ടിൽ പിടിച്ചു നിൽക്കാൻ സാധിക്കാതെ വന്നപ്പോൾ ജീവിത പ്രാരാബ്ധങ്ങളാണ് ഷാഫിയെ  ഫുജൈറയിലെത്തിച്ചത്. സിനിമ, സീരിയൽ മേഖലയിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായി മുമ്പ് പ്രവർത്തിച്ചിട്ടുണ്ട് .ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിക്ക് നേരിട്ട് ചിത്രം കൈമാറിയിട്ടുണ്ട്.
ചിത്രത്തിന് യു.ആർ.എഫ് ഏഷ്യൻ റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ്‌സും ലഭിച്ചിട്ടുണ്ട്. കലാകാരിയായ ഉമ്മ ബീവിക്കുഞ്ഞിന്റെ പ്രചോദനമാണ് കലയോട് അടുക്കുവാൻ കാരണമെന്ന് ഷാഫി പറഞ്ഞു .
ബഹുവിധ പ്രാരാബ്ധങ്ങൾക്കിടയിലും ഷാഫി  അയാളിലെ കലാകാരനെ മുറുകെ പിടിച്ചുകൊണ്ടാണ് ഇപ്പോഴും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. കമ്പനി മാനേജറുടെ പിന്തുണയോടു കൂടിയാണ് ചിത്രം നിർമിച്ചത്. ഏഴാം നമ്പർ പവിലിയന്റെ ചുമരിലാണ് ചിത്രം പ്രദർശിപ്പിച്ചിട്ടുള്ളത് .
അ    ഗഫൂറാണ് ഷാഫിയുടെ പിതാവ്. ഭാര്യ നജ്മ. നാല് വയസ്സുകാരനായ മകൻ ഹംദാൻ കൈപ്പമംഗലം കൂരിക്കുഴി സ്‌കൂളിൽ എൽ.കെ.ജിയിൽ പഠിക്കുന്നു. 



 

Latest News