Sorry, you need to enable JavaScript to visit this website.

വരയിലെ വിസ്മയം 

ഷാഹിർ അബ്ദുൽ മജീദ്

പെൻസിലും ബ്രഷും ഉപയോഗിച്ച് നിമിഷങ്ങൾ കൊണ്ട് ഷാഹിർ വരക്കുന്ന ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ഒറിജിനാലിറ്റിയിലും അവതരണത്തിലും നമ്മെ അദ്ഭുതപ്പെടുത്തും. കലാകാരിയായ മാതാവ് സുഹ്‌റയിൽ നിന്നും പകർന്നു കിട്ടിയതാകാം ഷാഹിറിന് വരയിലുള്ള കഴിവ്. 

 

ലളിതമായ വരകളിൽ മനോഹരമായ ചിത്രങ്ങളൊരുക്കി കൗതുകം സൃഷ്ടിക്കുന്ന കലാകാരനാണ് ഷാഹിർ അബ്ദുൽ മജീദ്. കോഴിക്കോട് ജില്ലയിൽ
നടുവണ്ണൂർ അരക്കണ്ടി ഹൗസിൽ അബ്ദുൽ മജീദിന്റെയും സുഹ്‌റയുടെയും മകനായ ഷാഹിർ ഭാവനയും സൗന്ദര്യ ബോധവുമുള്ള പ്രതിഭയാണ്. പ്രതിഭയുടെ തിളക്കത്തിൽ ഉതിർന്നുവീഴുന്ന ഷാഹിറിന്റെ സൃഷ്ടികൾ പലപ്പോഴും വ്യത്യസ്ത തലങ്ങളുള്ളവയാണ്. പെൻസിലും ബ്രഷും ഉപയോഗിച്ച് നിമിഷങ്ങൾ കൊണ്ട് ഷാഹിർ വരക്കുന്ന ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ഒറിജിനാലിറ്റിയിലും അവതരണത്തിലും നമ്മെ അദ്ഭുതപ്പെടുത്തും. കലാകാരിയായ മാതാവ് സുഹ്‌റയിൽ നിന്നും പകർന്ന#ു കിട്ടിയതാകാം ഷാഹിറിന് വരയിലുള്ള കഴിവ്. സുഹ്‌റ നല്ല ഒരു കലാകാരിയും ഗാർഹിക കൃഷി രംഗത്ത് ശ്രദ്ധേയയുമാണ്.

എം.ഇ.എസ്. ഇന്ത്യൻ സ്‌കൂളിൽ നിന്നും പ്ലസ് ടു കഴിഞ്ഞ് ഇപ്പോൾ സി.എൻ.എ.ക്യൂവിൽ ബിസിനസ് അഡ്മിനിസ്‌ട്രേഷന് പഠിക്കുന്ന ഷാഹിർ സ്‌കൂളിലാകുമ്പോൾ തന്നെ ധാരാളം വരക്കാറുണ്ട്. എന്നാൽ പലപ്പോഴും തന്റെ ചിത്രങ്ങളെ പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ മിനക്കെടാത്തതിനാൽ അറിയപ്പെടാത്ത കലാകാരനായാണ് പലപ്പോഴും മറയ്ക്ക് പിന്നിലായത്.

സ്‌കൂളിൽ കായിക രംഗത്ത് വളരെ സജീവമായിരുന്ന ഷാഹിർ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് നിരവധി സമ്മാനങ്ങളാണ് വാരിക്കൂട്ടിയത്. ഓട്ടം, ഹാന്റ് ബോൾ, ഷോട്ട്പുട്ട്, കമ്പവലി എന്നിവയിലൊക്കെ സമ്മാനം നേടിയ ഷാഹിർ കഥാരചനക്കും സമ്മാനം നേടിയിട്ടുണ്ട്. ഈയിടെ ഖത്തർ ഡെവലപ്‌മെന്റ് ബാങ്കുമായി സഹകരിച്ച് സി.എൻ.എ.ക്യൂ വിദ്യാർഥികളുടെ ബിസിനസ് ആശയങ്ങൾ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ബിസിനസ് ഗേറ്റ് വേ മൽസരത്തിൽ ഷാഹിറിന്റെ ടീമിനായിരുന്നു രണ്ടാം സ്ഥാനം. ഷാഹിറിന്റെ പിതാവ് അബ്ദുൽ മജീദ് ബിസിനസുകാരനാണ്.

Latest News