മലയാള സിനിമയ്ക്ക് വലിയൊരു പ്രതിസന്ധി മറികടക്കാന്‍  കാരണമായി കുറുപ്പ് മാറട്ടെ-അജു വര്‍ഗീസ്

ആലുവ- വീണ്ടും തിയറ്ററുകളിലേക്ക് ആളുകളെ എത്തിക്കാനാകും എന്ന പ്രതീക്ഷയോടെ കുറുപ്പ് ബിഗ് സ്‌ക്രീനിലേക്ക്. മലയാള സിനിമ താരങ്ങളെല്ലാം കുറുപ്പിന്റെ വിജയത്തിനായി ഒരേപോലെ കാത്തിരിക്കുന്നു. മലയാള സിനിമയ്ക്ക് വലിയൊരു പ്രതിസന്ധി മറികടക്കാന്‍ കാരണമായി കുറുപ്പ് മാറട്ടെ എന്നാണ് അജുവര്‍ഗീസ് പറയുന്നത്.  'ഒരു ഗംഭീര വിജയം കുറുപ്പ് എന്ന സിനിമക്കും ദുല്‍ഖര്‍ സല്‍മാനും അനീഷ് മോഹനും ശ്രീനാഥ് രാജേന്ദ്രനും സണ്ണിച്ചനും ഷൈന്‍ ചേട്ടനും അങ്ങനെ അതില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും നേരുന്നു.മലയാള സിനിമയ്ക്ക് വലിയൊരു പ്രതിസന്ധി മറികടക്കാന്‍ കാരണമായി കുറുപ്പ് മാറട്ടെ എന്ന് ആശംസിക്കുന്നു.കുറുപ്പ്എന്ന ആഘോഷം തീയേറ്ററുകളില്‍ ഇന്ന് മുതല്‍' അജു വര്‍ഗീസ് കുറിച്ചു.
 

Latest News