പി.ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും  ശോഭനാ ജോര്‍ജ് ഔഷധി ചെയര്‍പഴ്‌സനും ആകും

തിരുവനന്തപുരം- സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാക്കാന്‍ സിപിഎം തീരുമാനം. മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ നോര്‍ക്ക വൈസ് ചെയര്‍മാനാക്കാനും ശോഭന ജോര്‍ജിനെ ഔഷധി ചെയര്‍പഴ്‌സനാക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായി. സിപിഎംവിട്ടു കോണ്‍ഗ്രസിലേക്കു മടങ്ങിയ ചെറിയാന്‍ ഫിലിപ്പിനെയാണ് ഖാദി ബോര്‍ഡിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്.
 

Latest News