ബൈക്കില്‍ 3,000 കിലോമീറ്റര്‍ താണ്ടി 64 കാരന്‍ ഉംറ നിര്‍വഹിക്കാന്‍ പുണ്യനഗരിയില്‍

ഇസ്മായില്‍ അബ്ദുല്ലത്തീഫ് പുണ്യഭൂമിയിലേക്കുള്ള യാത്രയില്‍. വലത്ത്: ഇസ്മായില്‍ അബ്ദുല്ലത്തീഫ് വിശുദ്ധ ഹറമില്‍ ഉംറ കര്‍മം നിര്‍വഹിക്കുന്നു.

മക്ക - ഉംറ കര്‍മം നിര്‍വഹിക്കാന്‍ ഈജിപ്തില്‍ നിന്ന് 3,000 കിലോമീറ്ററിലേറെ ദൂരം താണ്ടി 64 കാരന്‍ ഇസ്മായില്‍ അബ്ദുല്ലത്തീഫ് പുണ്യഭൂമിയിലെത്തി. ആറു ദിവസം നീണ്ട ബൈക്ക് യാത്രയിലൂടെയാണ് ഇസ്മായില്‍ സ്വദേശത്തു നിന്ന് മക്കയിലെത്തിയത്.

കയ്‌റോയില്‍ നിന്ന് ബൈക്കില്‍ മക്കയിലെത്തി ഉംറ കര്‍മം നിര്‍വഹിച്ച താന്‍ മദീന സിയാറത്ത് പൂര്‍ത്തിയാക്കി ബൈക്കില്‍ സ്വദേശത്തേക്ക് മടങ്ങുമെന്ന് ഇസ്മായില്‍ അബ്ദുല്ലത്തീഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഈജിപ്ഷ്യന്‍ മോട്ടോര്‍സൈക്കിള്‍ റാലി ടീം അംഗമായ ഇസ്മായില്‍ അബ്ദുല്ലത്തീഫിന് സൗദിയില്‍ അറബ് സോളിഡാരിറ്റി ബൈക്ക് റാലിയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിരുന്നു. കഴിഞ്ഞ മാസാവസാനമാണ് അറബ് മോട്ടോര്‍സൈക്കിള്‍ ഫെഡറേഷന്‍ അറബ് സോളിഡാരിറ്റി ബൈക്ക് റാലി സംഘടിപ്പിച്ചത്.


 

 

Latest News