തിരുവനന്തപുരത്ത് യുവതി വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ, ഭർത്താവിനെ കാണാനില്ല

തിരുവനന്തപുരം-പാലോട് പെരിങ്ങമലയിൽ യുവതിയെ കുത്തിക്കൊന്നു. പെരിങ്ങമല പറങ്കിമാം വിള നൗഫർ മൻസിലിൽ നാസില ബീഗ(42)മാണ് കുത്തേറ്റ് മരിച്ചത്. ഇവരുടെ ഭർത്താവ് അബ്ദുൽ റഹീമിനെ കാണാനില്ല. തിരുവനന്തപുരം ചാക്ക ഐ.ടി.ഐയിലെ ക്ലർക്ക് ആണ് റഹീം. നാസിലയുടെ കുടുംബവീട്ടിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് നാസിലയുടെ ഉമ്മ കതക് തുറന്നുനോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണം തുടങ്ങി.
 

Latest News