കെട്ടിടത്തിനു മുകളില്‍നിന്നും വീണ് യുവാവ് മരിച്ചു

ഇടുക്കി- കെട്ടിടത്തിനു മുകളില്‍നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കട്ടപ്പന ശാന്തിഗ്രാമില്‍ അമ്പാടി എന്‍ജിനീയറിംഗ് വര്‍ക്സ് ഉടമ ഇടിഞ്ഞമല പുത്തന്‍പുരയ്ക്കല്‍ മാധവന്റെ മകന്‍ സുധീര്‍കുമാര്‍ (35) ആണ് മരിച്ചത്. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ഓഫീസിന്റെ റൂഫിംഗ് ജോലിക്കിടെ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്. ഉടന്‍തന്നെ പഞ്ചായത്തിന്റെ വാഹനത്തില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധീര്‍കുമാറിനെ വിദഗ്ധ ചികിത്സയ്ക്കായി ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റിയ സുധീര്‍കുമാര്‍ ബുധനാഴ്ച മരിച്ചു.ഭാര്യ: നിരുപമ. മക്കള്‍: ആദിദേവ്, ആയുഷ്ദേവ്, അമല്‍ദേവ്, നിധിമോള്‍.

Latest News