ബറൈലി- ഉത്തര്‍പ്രദേശില്‍ ഇന്‍ജക്ഷന്‍ നല്‍കി മയക്കി 32 കാരിയെ ബലാത്സംഗം ചെയ്ത ദന്ത ഡോക്ടര്‍ പിടിയില്‍.
യു.പിയിലെ ബറൈലിയിലാണ് സംഭവം.
അബോധാവസ്ഥയിലായ യുവതിയുടെ വീഡിയോ പകര്‍ത്തിയതായും പോലീസ് പറഞ്ഞു.
ബോധം തെളിഞ്ഞപ്പോള്‍ വസ്ത്രം മാറിക്കിടക്കുന്നതു കണ്ട് ഡോക്ടറോട് പറഞ്ഞപ്പോള്‍ വീഡിയോ പ്രചരിപ്പിക്കുമെന്നും കൊല്ലുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും യുവതി പോലീസിനോട് പറഞ്ഞു.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.






