Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഹവാല ഇടപാട്: വിദേശി അറസ്റ്റില്‍

ഹവാല ഇടപാട് മേഖലയില്‍ പ്രവര്‍ത്തിച്ച് മദീനയില്‍ അറസ്റ്റിലായ യെമനി.

മദീന - ഹവാല ഇടപാട് മേഖലയില്‍ പ്രവര്‍ത്തിച്ച ഇഖാമ നിയമ ലംഘകനായ യെമനിയെ മദീനയില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി മദീന പ്രവിശ്യ പോലീസ് അറിയിച്ചു.

സ്‌പോണ്‍സറുടെ അടുത്തു നിന്ന് ഒളിച്ചോടിയ യെമനി വിദേശികളില്‍ നിന്ന് പണം ശേഖരിച്ച് വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ വിദേശങ്ങളിലേക്ക് കടത്തുകയാണ് ചെയ്തിരുന്നത്.

അറസ്റ്റിലായ പ്രതിയുടെ പക്കല്‍ ഉറവിടമറിയാത്ത 2,66,285 റിയാല്‍ കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി യെമനിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മദീന പ്രവിശ്യ പോലീസ് അറിയിച്ചു.

 

Latest News