നസ്രിയയുടെ പോസിറ്റീവ് ചിന്ത വിസ്മയിപ്പിച്ചു; മരുമകളെ പ്രകീര്‍ത്തിച്ച് ഫാസില്‍

കൊച്ചി- ഏതു കാര്യവും വളരെ പോസിറ്റീവ് ആയിട്ടാണ് നസ്രിയ കൈകാര്യം ചെയ്യുകയെന്നും പലസമയത്തും നസ്രിയയുടെ പോസിറ്റീവ് ചിന്ത കണ്ടിട്ട് അത്ഭുതം തോന്നിയിട്ടുണ്ടെന്നും സംവിധായകന്‍ ഫാസില്‍.

നസ്രിയ സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴാള്‍ 2014 ലായിരുന്നു നടന്‍ ഫഹദ് ഫാസലുമായുള്ള വിവാഹം.
മരുമകള്‍ നസ്രിയെ കുറച്ച് ഫാസില്‍ പറയുന്ന കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി.  ഫഹദ്- നസ്രിയ വിവാഹത്തെ കുറിച്ചും ഫാസില്‍ പറയുന്നുണ്ട്.

ടിവി ഷോകളിലും ചില സിനിമയുടെ പൂജാ സമയങ്ങളിലും നസ്രിയയെ കണ്ടിട്ടുണ്ട്. അങ്ങനെയാണ് ഷാനുവിനു വേണ്ടി നസ്രിയയെ ആലോചിച്ചത്. ഷാനുവിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ ഉള്ള മറുപടി തന്നെയാണ് നല്‍കിയത്. നമുക്ക് പരിചയം ഉള്ള കുട്ടിയെപ്പോലെ തോന്നുന്നു എന്നായിരുന്നു ഷാനുവിന്റെ മറുപടി.


ഞാന്‍ സിനിമയില്‍ ആയിരുന്നപ്പോള്‍ കുടുംബം കണ്‍ട്രോള്‍ ചെയ്തിരുന്നത് എന്റെ ഭാര്യ ആയിരുന്നു. നസ്രിയയും അതെ പോലെ തന്നെ വേണം എന്നാണ് ആഗ്രഹം. ഇവിടെ നില്‍ക്കുന്നതിനേക്കാള്‍ ഷാനുവിന്റെ കൂടെ വേണം എന്നാണ് ആഗ്രഹം. മാത്രമല്ല നസ്രിയ സിനിമയുടെ ഏതെങ്കിലും ഒരു മേഖലയില്‍ പ്രവര്‍ത്തിക്കണമെന്ന മോഹവും ഉണ്ട്- ഫാസില്‍ പറയുന്നു.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഫഹദ് ഫാസിലും നസ്രിയയും. ബാലതാരമായി സിനിമയില്‍ എത്തിയ നസ്രിയ വളരെ പെട്ടെന്ന് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. കല്യാണത്തിന് ശേഷം സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തെങ്കിലും ഇപ്പോള്‍ മടങ്ങി എത്തിയിട്ടുണ്ട്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയിലൂടെയാണ് മടങ്ങി വരവ്. രണ്ടാം വരവില്‍ ഫഹദിനോടൊപ്പവും നസ്രിയ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ തെലുഗ് സിനിമയുടെ തിരക്കിലാണ് നസ്രിയ.


ബാലതാരമായിട്ടാണ് ഫഹദും വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. ആദ്യ സിനിമ പരാജയമായിരുന്നു. പിന്നീട് ഏഴു വര്‍ഷത്തിന് ശേഷം സിനിമയിലേയ്ക്ക് തിരികെ എത്തുകയായിരുന്നു. ഇപ്പോള്‍ മലയാള സിനിമിലെ യുവ താരങ്ങളില്‍ പ്രധാനിയാണ് ഫഹദ് ഫാസില്‍.

 

 

Latest News