VIDEO - കനകം കാമിനി കലഹം പുതിയ ടീസര്‍ റിലീസ്

ആലുവ- 'കനകം കാമിനി കലഹം' പുതിയ ടീസര്‍....പൊട്ടിച്ചിരികളുടെ സിംഹാസനത്തിലേറാന്‍ അവരെത്തുന്നു..! നിവിന്‍ പോളി നായകനാകുന്ന 'കനകം കാമിനി കലഹം 'നവംബര്‍ 12ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലൊന്നായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍  റിലീസാകുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്,സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍, ഗ്രേയ്‌സ് ആന്റെണി,വിന്‍സി അലോഷ്യസ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വേള്‍ഡ് പ്രീമിയര്‍ നടത്തുന്ന ആദ്യ മലയാള സിനിമയാണ് 'കനകം കാമിനി കലഹം'.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
വിനോദ് ഇല്ലംപള്ളി നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍മനോജ് കണ്ണോത്ത്,സൗണ്ട് ഡിസൈന്‍ശ്രീജിത്ത് ശ്രീനിവാസന്‍,
മ്യൂസിക്‌യാക്‌സന്‍ ഗാരി പെരേര,നേഹ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍പ്രവീണ്‍ ബി മേനോന്‍, കലഅനീസ് നാടോടി, മേക്കപ്പ്ഷാബു പുല്‍പ്പള്ളി, കോസ്റ്റ്യൂംസ് മെല്‍വി.ജെ,  പരസ്യകലഓള്‍ഡ് മോങ്ക്‌സ്, വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.
 

Latest News