VIDEO - 'ആഹാ'  ഒഫിഷ്യല്‍ ട്രെയിലര്‍ റിലീസ് ചെയ്തു 

 കുറ്റിപ്പുറം-  ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന 
'ആഹാ ' ഒഫിഷ്യല്‍  ട്രെയ്‌ലര്‍ റിലീസായി.സാസ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശാന്തി ബാലചന്ദ്രന്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, മനോജ് കെ ജയന്‍, സിദ്ധാര്‍ത്ഥ ശിവ, ജയശങ്കര്‍ കാരിമുട്ടം തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തിരക്കഥ സംഭാഷണം ടോബിത് ചിറയത് എഴുതുന്നു. ബോളിവുഡിലും മറ്റും നിരവധി ചിത്രങ്ങളുടെ ഭാഗമായ രാഹുല്‍ ബാലചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. വടം വലി മത്സരം പ്രധാന പ്രമേയമാകുന്ന ഈ ചിത്രത്തില്‍ ദിവസങ്ങളോളം നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് ഇന്ദ്രജിത്ത് അടക്കമുള്ള സിനിമാ താരങ്ങളും വടം വലിയിലെ യഥാര്‍ത്ഥ ഹീറോകളും, മറ്റ് അഭിനേതാക്കളും ചേര്‍ന്ന് ആഹായിലെ കഥാപാത്രങ്ങളായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. സയനോര ഫിലിപ്പ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സംവിധായകന്‍ ബിബിന്‍ പോള്‍ സാമുവല്‍ തന്നെയാണ് ആഹായുടെ എഡിറ്റര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍രാകേഷ് കെ രാജന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്ശ്യാമേഷ്,സന്ദീപ് നാരായണന്‍, സ്റ്റണ്ട്‌സ്മഹേഷ് മാത്യു. സ്റ്റില്‍സ്ജിയോ ജോമി,കലഷംജിത് രവി, വസ്ത്രാലങ്കാരംശരണ്യ ജീബു,മേക്കപ്പ് റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  ജീബു ഗോപാല്‍.നവംബര്‍ 19ന്'ആഹാ' പ്രദര്‍ശനത്തിനെത്തുന്നു. വാര്‍ത്ത പ്രചരണം എ എസ് ദിനേശ്‌
 

Latest News