ജാന്‍സി- ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ തീപ്പൊരി നേതാവുമായ ഉമാഭാരതി. പാര്‍ട്ടിക്കുവേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെങ്കിലും ഭാവയില്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ല. പ്രായമാകുന്നതും ആരോഗ്യപ്രശ്‌നങ്ങളും കാരണമാണ് ഈ തീരുമാനമെടുത്തതെന്ന് ജാന്‍സിയില്‍ അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കാല്‍മുട്ട് വേദനയും പുറംവേദനയുമാണ് ഇപ്പോള്‍ മുഖ്യ ആരോഗ്യപ്രശ്‌നങ്ങളെന്ന് ജാന്‍സിയില്‍നിന്ന് ലോക്‌സഭയിലെത്തിയ അവര്‍ പറഞ്ഞു. രണ്ടു തവണ എം.പിയായ ഉമാഭാരതി ബി.ജെ.പി സീനിയര്‍ നേതാവെന്നതിലുപരി പാര്‍ട്ടി നയങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് അഹോരാത്രം പണിയെടുത്ത തീപ്പൊരി നേതാവാണ്. ആദ്യം ഖജുരാവോ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്.






