കെ.പി.എ.സി ലളിതയുടെ ആരോഗ്യ നില മെച്ചപ്പെടുന്നു, ഭയപ്പെടേണ്ട സാഹചര്യമില്ല

കൊച്ചി- കെ.പി.എ.സി ലളിതയുടെ ആരോഗ്യസ്ഥിതിയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മകനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ അറിയിച്ചു.  കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കെ.പി.എ.സി ലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അല്‍പം പ്രമേഹത്തിന്റെ വിഷയങ്ങള്‍ ആണ് അലട്ടിയതെന്നും കരള്‍ സംബന്ധമായ അസുഖം ഉണ്ടെങ്കിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ പോലെ അതിഭയാനകമായ അവസ്ഥയില്‍ അല്ലെന്നും  സിദ്ധാര്‍ഥ് പറഞ്ഞു.

തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കെ.പി.എ.സി ലളിതയെ  മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായാണ് എറണാകുളത്തേക്ക് മാറ്റിയത്.  കുറച്ചു കാലമായി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു കെ.പി.എ.സി ലളിത.
കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍പേഴ്‌സണായാ കെ.പി.എ.സി. ലളിതയുടെ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍  വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

Latest News