ജിസാന്‍- തമിഴ്നാട് ട്രിച്ചി ഉസലാംപെട്ടി സ്വദേശി പൊന്നു സ്വാമിനാഥന് അനന്തന് എന്ന രവി ബിഷക്കു സമീപം തസ്‍ലീസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു.
തസ്ലീസില്നിന്നും 30 കിലോമീറ്റര്‍ അകലെ ജാഷില്നിന്ന് വിദ്യാര്‍ഥികളെ സ്കൂളില്‍ കൊണ്ടു പോകുന്നതിനായി അതി രാവിലെ പോകവേ അനന്തന് ഓടിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടം. വാനില്‍ മറ്റാരുമുണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി െ്രെഡവറായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: ഇളഞ്ചിയം. മക്കള്‍: വിജയഭാസ്കര്‍ പാണ്ടി, ശെല്‍വി.
മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകും. തസ്ലീസിലുള്ള ബന്ധുക്കളായ രങ്കസ്വാമി, ശെല്‍വരാജ് എന്നവര്‍ക്ക് നിയമ നടപടികള്‍ക്ക് സഹായവുമായി കെ എം സി സി വാദിദവാസിര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കന്നേറ്റി ഷറഫുദീന്‍, കെ എം സി സി ജിദ്ദ വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാട് എന്നിവര്‍ രംഗത്തുണ്ട്.






