Sorry, you need to enable JavaScript to visit this website.
Thursday , January   27, 2022
Thursday , January   27, 2022

വിവാഹ മോചനത്തിന് ഓരോരോ കാരണങ്ങള്‍; അമ്മായിഅമ്മയുടെ കൂര്‍ക്കംവലി മരുമകള്‍ വാട്‌സാപ്പ് ഗ്രൂപ്പിലിട്ടു

അമ്മാന്‍- ഉറക്കത്തിനിടെ അമ്മായിയമ്മ  കൂര്‍ക്കം വലിക്കുന്നത് റെക്കോര്‍ഡ് ചെയ്ത് ഫാമിലി വാട്സാപ്പ് ഗ്രൂപ്പില്‍ അയച്ച ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഭര്‍ത്താവ്. ഭര്‍തൃമാതാവ് കൂര്‍ക്കം വലിക്കുന്നതിന്റെ ദൃശ്യം മരുമകള്‍ റെക്കോര്‍ഡ് ചെയ്യുകയും ഇത് ഫാമിലി വാട്സാപ്പ് ഗ്രൂപ്പില്‍ അയയ്ക്കുകയുമായിരുന്നു. ജോര്‍ദാനിലാണ് സംഭവം.

വിവരം അറിഞ്ഞ ഭര്‍ത്താവ് ദേഷ്യപ്പെടുകയും ഭാര്യയുമായി വഴക്കുണ്ടാക്കുകയും ചെയ്തു.  വാക്കേറ്റം വലിയ കലഹത്തിലെത്തി. ഇത് പിന്നീട് വിവാഹ മോചനത്തില്‍ കലാശിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷം ഏപ്രിലില്‍ ജോര്‍ദാനില്‍ പ്രശസ്ത ഭക്ഷണ വിഭവമായ മന്‍സാഫിനെ ചൊല്ലി ഒരു ഭാര്യയും ഭര്‍ത്താവും പൊതുജനങ്ങളുടെ ഇടയില്‍ വഴക്കിടുകയും ഇത് പിന്നീട് വിവാഹ മോചനത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. തന്റെ ഭാര്യ എപ്പോഴും അവരുടെ കുടുംബത്തെ കുറിച്ച് മാത്രമേ ചിന്തിക്കാറുള്ളൂവെന്നും തന്നെയും കുടുംബത്തെയും അവഗണിക്കാറാണ് പതിവെന്നും ഭര്‍ത്താവ് ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നു.

 

Latest News