നവാബ് മാലിക്കിനെതിരെ സമീര്‍ വങ്കഡെയുടെ പിതാവ് കോടതിയില്‍, 1.25 കോടി നഷ്ടപരിഹാരം വേണം

മുംബൈ- മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്കിനെതിരെ ആര്യന്‍ ഖാനെതിരെ കേസെടുത്ത് വിവാദത്തിലായ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസര്‍ സമീര്‍ വാങ്കഡെയുടെ പിതാവ് ധ്യാന്‍ദേവ് ക്ചറൂജി വാങ്കഡെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.
1.25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിലാണ് ഹരജി ഫയല്‍ ചെയ്തത്.
നവാബ് മാലിക് പത്രസമ്മേളനങ്ങളിലും അഭിമുഖങ്ങളിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും നടത്തുന്ന പ്രസ്താവനകള്‍ തനിക്കും കുടുംബാംഗങ്ങള്‍ക്കും മാനഹാനിയുണ്ടാക്കുന്നുവെന്നാണ് പരാതി. അഭിമുഖങ്ങള്‍ നല്‍കുന്നതില്‍നിന്നും വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നതില്‍നിന്ന് നവാബ് മാലിക്കിനേയും പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് മാധ്യമങ്ങളേയും തടയണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു.
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയില്‍ പങ്കടുക്കാന്‍ ആര്യന്‍ ഖാന്‍ ടിക്കറ്റെടുത്തിരുന്നില്ലെന്നും ഷാരൂഖ് ഖാന്റെ മകനായ ആര്യന്‍ ഖാനെ കുടുക്കാനുള്ള ഗൂഡാലോചനയില്‍ സമീര്‍ വാങ്കഡെക്കും പങ്കുണ്ടെന്നും നവാബ് മാലിക് വെളിപ്പെടുത്തി മണിക്കൂറുകള്‍ കഴിഞ്ഞാണ് സമാര്‍ വാങ്കഡെയുടെ പിതാവ് കോടതിയെ സമീപിച്ചു.

 

Latest News