ഹരംകൊള്ളിച്ച് കത്രീന കൈഫ്, കണ്ണെടുക്കാതെ ആരാധകര്‍

മുംബൈ- സൂര്യവംശി ചിത്രത്തിലെ കത്രീന കൈഫിന്റെ ഗാന രംഗം ടിപ് ടിപ് ഫാന്‍സിനെ ഹരംകൊള്ളിച്ച് സമൂഹ മാധ്യമങ്ങളില്‍ പറപറക്കുന്നു. അക്ഷയ് കുമാറുമൊന്നിച്ചുള്ള ഗാനം ടിപ് ടിപ് ബര്‍സാ പാനിയുടെ പുതിയ പതിപ്പാണ്. ഒരു ദിവസം കൊണ്ട് രണ്ട് കോടി ആളുകളാണ് യുട്യൂബില്‍ ഡാന്‍സ് രംഗം കണ്ടത്.
സൂര്യവംശി സൈറ്റില്‍നിന്നുള്ള ഒരു ബിടിഎസ് ക്ലിപ് കത്രീന കൈഫ് ഞായറാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. കത്രീനയില്‍നിന്ന് കണ്ണെടുക്കാനാവില്ലെന്നാണ് ആരാധകരുടെ കമന്റ്.
90 കളില്‍ ബോളിവുഡ് പ്രേമികളെ ഹരം കൊള്ളിച്ച നൃത്തരംഗമായിരുന്നു ടിപ് ടിപ്. അക്ഷയ്കുമാറും രവിണ ടണ്ടനുനുമാണ് 1994 ലെ മൊഹറ് ചത്രത്തില്‍ തകര്‍ത്തഭിനയച്ചിത്. 90കളിലെ ബോളിവുഡ് ഗാനങ്ങളില്‍ ഇപ്പോഴും ഒറിജിനല്‍ ടിപ്ടിപുണ്ട്.

 

Latest News